ഗുവാഹത്തി: അസമിൽ പുതുതായി ഒരു കൊവിഡ് 19 കേസുകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ അസാമിലെ ആകെ കേസുകളുടെ എണ്ണം 26 ആയി. ഇയാൾ ഡൽഹിയിലെ തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്തിരുന്നു. 26 കേസുകളിൽ അഞ്ച് സ്‌ത്രീകളടക്കം 25 പേർ നിസാമുദീൻ തബ്‌ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. അല്ലാത്ത പക്ഷം നടപടികൾ സ്ഥീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജമാ അത്തിൽ പങ്കെടുത്ത 617 പേരെ ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 128 പേരുടെ സാമ്പിളുകൾ ശേഖരിക്കാനുണ്ട്.
അസമിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഇതോടെ അസാമിലെ ആകെ കേസുകളുടെ എണ്ണം 26 ആയി. ഇയാൾ ഡൽഹിയിലെ തബ്‌ലീഗ് ജമാ അത്തിൽ പങ്കെടുത്തിരുന്നു