ചെന്നൈ: വാർഷിക മത്സ്യബന്ധന നിരോധന കാലാവധി 47 ദിവസമായി കേന്ദ്ര സർക്കാർ കുറച്ചു. 61 ദിവസത്തെ മത്സ്യബന്ധന നിരോധനമാണ് 47 ദിവസമായി കുറച്ചത്. ദേശീയ മത്സ്യബന്ധന ഫോറം ഉൾപ്പെടെ വിവിധ തീരദേശ സംസ്ഥാന ഫിഷറീസ് വകുപ്പുകളുടെയും, ദേശീയ മത്സ്യബന്ധന സംഘടനകളുടെയും ആവശ്യങ്ങൾ അംഗീകരിക്കുന്നുവെന്നും, 61 ദിവസത്തെ വാർഷിക മത്സ്യബന്ധന നിരോധനം 47 ദിവസമായി കുറക്കുന്നു എന്നുമാണ് ഇന്ത്യൻ ഫിഷറീസ് മന്ത്രാലയത്തിന്‍റെ ഉത്തരവ്. കിഴക്കൻ തീരത്ത് മത്സ്യബന്ധന നിരോധനം ഏപ്രിൽ 15 മുതൽ മെയ് 31 വരെയും പടിഞ്ഞാറൻ തീരത്ത് ജൂൺ 15 മുതൽ ജൂലൈ 31 വരെയും ആണ്. മത്സ്യബന്ധന നിരോധന കാലയളവിലെ ഭേദഗതി ഈ വർഷത്തിൽ മാത്രം ബാധകമാണ്.
മത്സ്യബന്ധന നിരോധന കാലാവധി 47 ദിവസമായി കുറച്ചു - ദേശീയ മത്സ്യബന്ധന ഫോറം
61 ദിവസത്തെ വാർഷിക മത്സ്യബന്ധന നിരോധനമാണ് കേന്ദ്രസർക്കാർ 47 ദിവസമായി കുറച്ചത്.