ETV Bharat / bharat

സ്കൂള്‍ അധികൃതര്‍ അവധി നിഷേധിച്ചു; ഗര്‍ഭിണിയായ അധ്യാപികക്ക് ദാരുണാന്ത്യം

സ്കൂളിൽ നടക്കുന്ന പരിശീലനകളരിയിൽ പങ്കെടുക്കാൻ ടീച്ചർ ബുദ്ധിമുട്ട് അറിയിച്ചിരുന്നെങ്കിലും അധികൃതർ അവധി നിഷേധിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
author img

By

Published : May 12, 2019, 12:51 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിൽ സ്കൂൾ അധികൃതർ അവധി നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ അധ്യാപിക മരിച്ചു.

ശ്രീ ചൈതന്യ സ്കൂളിലെ അധ്യാപികയാണ് രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. മൂന്ന് മാസം ഗർഭിണിയായ യുവതി സ്കൂളിൽ നടക്കുന്ന പരിശീലനകളരിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് അറിയിച്ചിരുന്നെങ്കിലും അധികൃതർ അവധി നിഷേധിക്കുകയായിരുന്നു.

പരിശീലനകളരിയുടെ മൂന്നാം ദിവസം അധ്യാപിക തളർന്ന് വീഴുകയായിരുന്നു. സ്കൂൾ അധികൃതർ ഉടൻ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രക്തസ്രാവമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പരിശീലനകളരിയിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് യുവതിയെ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയതായി പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കൺവീനർ ചന്ദ് ബാഷ ആരോപിച്ചു.

Intro:Body:

https://www.india.com/news/india/andhra-refused-to-skip-pregnant-teacher-miscarries-during-workshop-bleeds-to-death-3655964/

സ്കൂള്‍ അധികൃതര്‍ അവധി നിഷേധിച്ചു; ഗര്‍ഭിണിയായ അധ്യാപികക്ക് രക്തസ്രാവത്തെ തുടര്‍ന്ന് അന്ത്യം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.