അമരാവതി: ആന്ധ്രാപ്രദേശിൽ 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 3,990 ആയി. നിലവിൽ 1,510 പേർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ 77 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ചൊവ്വാഴ്‌ച 9,987 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,66,598 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.