അമരാവതി: ആന്ധ്രാപ്രദേശ് സ്റ്റേറ്റ് കൈത്തറി നെയ്ത്തുതൊഴിലാളി സഹകരണ സംഘത്തിന്‍റെ (എ.പി.സി.ഒ) മുൻ ചെയർമാൻ ഗുജ്ജല ശ്രീനിവാസുലുവിന്‍റെ വീട്ടിൽ വെള്ളിയാഴ്ച ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് റെയ്ഡ് നടത്തി. കടപ്പ ജില്ലയിലെ ഖാജിപേട്ട് ടൗണിലെ ശ്രീനിവാസുലിവിന്‍റെ വസതിയിലായിരുന്നു റെയ്ഡ്. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന റെയ്ഡിനൊടുവില്‍ മൂന്ന് കിലോയോളം സ്വർണ്ണവും രണ്ട് കിലോയോളം വെള്ളിയും ഒരു കോടിയിലധികം രൂപയും നിരവധി വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തതായി സി.ഐ.ഡി ഡി.എസ്.പി സുബ്ബരാജു അറിയിച്ചു. തെലുങ്ക് ദേശം പാർട്ടി ഭരണം മുതൽ തന്നെ കൈത്തറി നെയ്ത്തുതൊഴിലാളി സഹകരണ സംഘത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സി.ഐ.ഡി അന്വേഷിച്ച് വരികയായിരുന്നു. കോടതിയുടെ അനുമതി വാങ്ങിയ ശേഷമാണ് റെയ്ഡ് നടത്തിയതെന്നും സുബ്ബരാജു അറിയിച്ചു.
ആന്ധ്രയില്‍ മുൻ എപിസിഒ മേധാവിയുടെ വസതിയില്‍ സിഐഡി റെയ്ഡ് - ഒരു കോടി രൂപയും 3 കിലോ സ്വർണ്ണവും പിടിച്ചെടുത്തു
ആന്ധ്രാപ്രദേശ് സ്റ്റേറ്റ് കൈത്തറി നെയ്ത്തുതൊഴിലാളി സഹകരണ സംഘത്തിന്‍റെ (എ.പി.സി.ഒ) മുൻ ചെയർമാൻ ഗുജ്ജല ശ്രീനിവാസുലുവിന്‍റെ വീട്ടിൽ വെള്ളിയാഴ്ച ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് റെയ്ഡ് നടത്തി
![ആന്ധ്രയില്‍ മുൻ എപിസിഒ മേധാവിയുടെ വസതിയില്‍ സിഐഡി റെയ്ഡ് Andhra: CID raids house of former APCO chief seizes Rs 1 cr cash gold സിഐഡി റെയ്ഡ് ഒരു കോടി രൂപയും 3 കിലോ സ്വർണ്ണവും പിടിച്ചെടുത്തു ഗുജ്ജല ശ്രീനിവാസുലു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8514082-713-8514082-1598079781046.jpg?imwidth=3840)