ദിസ്‌പൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസമിൽ.ശനിയാഴ്ച പുലർച്ചയോടെയാണ് അമിത് ഷാ ഗുവാഹത്തിയിലെ വിമാനത്താവളത്തിലെത്തിയത്. അസമിൽ നടക്കുന്ന രണ്ട് പൊതുയോഗങ്ങളിൽ അമിത് ഷാ പങ്കെടുക്കും. അസമിലെ കൊക്രാജാറിൽ അദ്ദേഹം ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്‍റെ (ബിടിസി) യോഗത്തിൽ പങ്കെടുക്കും. പിന്നീട് നൽബാരിയിൽ ബിജെപി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കും.
ബിജെപി വൈസ് പ്രസിഡന്‍റും അസമിലെ പാർട്ടി ചുമതലയുളള ബൈജയന്ത് ജയ് പാണ്ഡ ഇപ്പോൾ അസമിൽ തമ്പടിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്."ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ആഭ്യന്തരമന്ത്രി അസം സന്ദർശിക്കുന്നത്. ബോഡോലാൻഡ് ട്രൈബൽ കൗൺസിൽ പ്രദേശത്തിന്‍റെ യോഗം ഉൾപ്പെടെയുള്ള സർക്കാർ പരിപാടികൾ കൂടാതെ, രാഷ്ട്രീയ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും നൽബാരിയിൽ ബിജെപി സംഘടിപ്പിക്കുന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്യും." ബൈജയന്ത് ജയ് പാണ്ഡ പറഞ്ഞു.
ഷായുടെ അവസാന അസാം സന്ദർശന വേളയിൽ നിരവധി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. 126 അംഗ അസം അസംബ്ലിയുടെ കാലാവധി 2021 മെയ് 31 ന് അവസാനിക്കും.