ആഗ്ര: നീണ്ട കാലത്തിനു ശേഷം യമുനാ നദി മാലിന്യങ്ങളില്ലാതെ നിറഞ്ഞൊഴുകുകയാണ്. രാജ്യത്ത് കൊവിഡ് മഹാമാരി വ്യാപിക്കുന്നതിനാല്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനബാഹുല്യം നിലച്ചതോടെ. യമുനയിലെത്തുന്ന മാലിന്യങ്ങളും കുത്തനെ കുറഞ്ഞു. കഴിഞ്ഞ 25 ദിവസത്തിനിടെ വൃന്ദാവനിലെയും മഥുരയിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ലോക്‌ഡൗണ്‍ നിലവില്‍ വന്നതോടെ ആഗ്രയിലെ താജ്‌മഹല്‍ ഉള്‍പ്പടെ എല്ലാ സ്‌മാരകങ്ങളും അടച്ചിരിക്കുകയാണ്. സന്ദര്‍ശകരുടെ തിരക്ക് ഇല്ലാതായതോടെ എല്ലാ സ്‌മാരകങ്ങളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പ്. ഗതാഗതനിയന്ത്രണത്തോടെ നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് കുത്തനെ കുറഞ്ഞു. ആംബുലന്‍സുകളും പൊലീസ് വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങുന്നുള്ളു.