ETV Bharat / bharat

ചൈന അതിർത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ച് ഇന്ത്യ

ഇന്തോ ടിബറ്റൻ പൊലീസ്, ശാസ്ത്ര സീമ ബല്‍ എന്നിവരെയാണ് നിയന്ത്രണരേഖയിലെ സംഘർ സാധ്യത കണക്കിലെടുത്ത് നിയോഗിച്ചത്.

India-China tensions  Ministry of Home Affairs  Indo Tibetan Border Police  Line of Actual Control  Manoj Mukund Naravne  India-China standoff  ഇന്ത്യ ചൈന സംഘർഷം  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  ഇന്തോ ടിബറ്റൻ അതിർത്തി  നിയന്ത്രണ രേഖയില്‍ സൈന്യം
ഇന്ത്യ- ചൈന സംഘർഷം; അതിർത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ച് ഇന്ത്യ
author img

By

Published : Sep 3, 2020, 7:21 PM IST

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിർത്തിയില്‍ കൂടുതല്‍ സേനയെ നിയോഗിച്ച് ഇന്ത്യ. ഇന്തോ ടിബറ്റൻ പൊലീസ്, ശാസ്ത്ര സീമ ബല്‍ എന്നിവരെയാണ് നിയന്ത്രണരേഖയിലെ സംഘർ സാധ്യത കണക്കിലെടുത്ത് നിയോഗിച്ചത്.

എസ്എസ്ബിയുടെ നിരവധി സംഘത്തെ അരുണാചൽ പ്രദേശ്, ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ നിയന്ത്രണ രേഖ എന്നിവിടങ്ങളില്‍ നിയോഗിച്ചു. ഉത്തരാഖണ്ഡിലെയും സിക്കിമിലെയും ത്രിരാഷ്ട്ര പ്രദേശങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾ സംഘർഷത്തിന് സാധ്യതയുണ്ടെന്ന വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യ, ചൈന, ടിബറ്റ് അതിർത്തികൾ ഒത്തുചേകുന്ന സിക്കിമിലെ പ്രദേശത്തും സംഘർഷ സാധ്യത കൂടുതലായതിനാല്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ബോർഡർ മാനേജ്മെന്‍റ് സെക്രട്ടറി എസ്എസ്ബി, ഐടിബിപി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ചൈനയോട് ചേർന്നുള്ള അതിർത്തിയിൽ അർധ സൈനികരുടെ പട്രോളിങ് വർദ്ധിപ്പിച്ചു. ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, ലഡാക്ക്, സിക്കിം അതിർത്തികളിൽ സേന അതീവ ജാഗ്രത പാലിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിലവിലുള്ള സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി കരസേനാ മേധാവി നരവനെ വ്യാഴാഴ്ച ലേയിലെത്തി. കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് സന്ദർശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.