കൊൽക്കത്ത: ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഒരാളെ അറസ്റ്റ് ചെയ്തു. ബിർഭം ജില്ലയിൽ നിന്ന് നജീബുള്ള എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്. 50കാനായ ഇയാൾക്ക് സാഖിബ് അലി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു അക്കൗണ്ടുണ്ടെന്നും ഈ അക്കൗണ്ട് തീവ്രവാദ ആശയങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിനും ഇസ്ലാം മതത്തിലേക്ക് വരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ഒരു അച്ചടിശാല നടത്തിയിരുന്നതായി കണ്ടെത്തിയെന്നും നിരവധി മൗലികവാദ സാഹിത്യങ്ങൾ, പുസ്‌തകങ്ങൾ, മറ്റ് ചില കുറ്റകരമായ വസ്‌തുക്കൾ എന്നിവ പിടിച്ചെടുത്തു എന്നും പൊലീസ് അറിയിച്ചു.
ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശുമായി ബന്ധമുണ്ടെന്ന് ആരോപണം; ഒരാൾ അറസ്റ്റില്‍
മറ്റൊരു പേരിൽ ഫേസ്ബുക്കിൽ അക്കൗണ്ട് എടുത്ത് തീവ്രവാദ ആശയങ്ങളും മറ്റും പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്
കൊൽക്കത്ത: ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഒരാളെ അറസ്റ്റ് ചെയ്തു. ബിർഭം ജില്ലയിൽ നിന്ന് നജീബുള്ള എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്. 50കാനായ ഇയാൾക്ക് സാഖിബ് അലി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു അക്കൗണ്ടുണ്ടെന്നും ഈ അക്കൗണ്ട് തീവ്രവാദ ആശയങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിനും ഇസ്ലാം മതത്തിലേക്ക് വരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ഒരു അച്ചടിശാല നടത്തിയിരുന്നതായി കണ്ടെത്തിയെന്നും നിരവധി മൗലികവാദ സാഹിത്യങ്ങൾ, പുസ്‌തകങ്ങൾ, മറ്റ് ചില കുറ്റകരമായ വസ്‌തുക്കൾ എന്നിവ പിടിച്ചെടുത്തു എന്നും പൊലീസ് അറിയിച്ചു.
TAGGED:
തീവ്രവാദ ആശയ പ്രചരണം