ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ വീട്ടിൽ ആക്രമണം നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദില്ലി പോലീസ് അറിയിച്ചു.സിസോഡിയ സെക്രട്ടറി സി അരവിന്ദ് ആണ് പരാതിയിലാണഅ കേസ് രജിസ്റ്റർ ചെയ്തത്.
ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ സെക്രട്ടറി സി അരവിന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു. ഗേറ്റ് കേടായതായോ തകർന്നതായോ ഉള്ള ആരോപണങ്ങൾ തെറ്റാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഒരു കൂട്ടം പ്രതിഷേധക്കാർ സിസോഡിയയുടെ വസതിയുടെ ഗേറ്റിൽ പ്രവേശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പാർട്ടി പുറത്ത് വിട്ടിരുന്നു. "മുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ വീടിന് നേരെയുള്ള ആസൂത്രിതവും സംഘടിതവും അക്രമപരവുമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിന്‍റെ വീട്ടിൽ ഗുണ്ടകൾ പൊലീസിന്‍റെ സാന്നിധ്യത്തിൽ പ്രവേശിച്ച് ആക്രമണം നടത്തി. ഡൽഹിയിൽ ബിജെപി എന്തുകൊണ്ടാണ് ഇത്രയധികം നിരാശരാകുന്നത്?" കെജ്‌രിവാൾ ചോദിച്ചു.