സഹാറൻപൂർ (ഉത്തർപ്രദേശ്): എൻപിആർ പൂരിപ്പിച്ചില്ലെങ്കില്‍ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ. ദേശീയ പോപ്പുലേഷൻ രജിസ്റ്റർ ഫോം (എൻപിആർ) പൂരിപ്പിക്കില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിഞ്ഞി ദിവസം പറഞ്ഞതിന് പിന്നാലെയാണിത്.
സഹാറൻപൂരിലെ പൗരത്വ നിയമത്തെ ഭേദഗതി പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ സംസാരികുകയായിരുന്നു അദ്ദേഹം. എൻപിആർ ഫോം പൂരിപ്പിക്കരുതെന്നും പകരം സർക്കാരിനോട് തൊഴില്‍ നല്‍കാന്‍ ആവശ്യപ്പെടണമെന്നും അഖിലേഷ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. എൻപിആർ മുസ്‌ലിം സഹോദരങ്ങൾക്ക് എതിരാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി എൻആർസി, എൻപിആർ എന്നിവയെക്കുറിച്ച് സംസാരിക്കുന്നത്. സമൂഹത്തെ ഭിന്നിപ്പിക്കാനും രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുമാണ് ബിജെ.പി ശ്രമിക്കുന്നത്. എൻപിആർ രാജ്യത്തെ ദരിദ്രർക്കും മുസ്‌ലിംകൾക്കും എതിരാണ്. അതിനാലാണ് എൻപിആർ ഫോം പൂരിപ്പിക്കില്ലെന്ന് ഞാൻ തീരുമാനിച്ചെന്നുമാണ് അഖിലേഷ് പറഞ്ഞിരുന്നു.