ETV Bharat / bharat

സുരക്ഷയില്‍ സൂപ്പർ ഹീറോയായി അജിത് ഡോവൽ തുടരും: കാബിനറ്റ് റാങ്കോടെ നിയമനം - cabinet-rank

അടുത്ത അഞ്ച് വർഷത്തേക്കാണ് അജിത് ഡോവലിന്‍റെ കാലാവധി നീട്ടിയത്.

അജിത് ഡോവൽ
author img

By

Published : Jun 4, 2019, 8:25 AM IST

Updated : Jun 4, 2019, 8:36 AM IST

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. കാബിനറ്റ് റാങ്കോടെയാണ് നിയമനം. അടുത്ത അഞ്ച് വർഷത്തേക്കാണ് അജിത് ഡോവലിന്‍റെ കാലാവധി നീട്ടിയത്.

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനായ അജിത് ഡോവൽ ഒന്നാം മോദി സർക്കാരിന്‍റെ കാലത്തും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. 2016 ലെ ഉറി ഭീകരാക്രമണത്തിന് ശേഷം നടന്ന മിന്നലാക്രമണത്തിനും 2019 ലെ ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിനും ചുക്കാൻ പിടിച്ചത് ഡോവലായിരുന്നു. അദ്ദേഹം നൽകിയ സംഭവാനകൾ പരിഗണിച്ച് ഇത്തവണ കാബിനറ്റ് റാങ്ക് നൽകി സ്ഥാനത്ത് നിലനിൽത്തുകയായിരുന്നു. ആദ്യമായാണ് ഒരു ദേശീയ സുരക്ഷ ഉപദേഷ്ടാവിന് കാബിനറ്റ് പദവി നൽകുന്നത്.

1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴ് വർഷം പാകിസ്ഥാനിൽ പ്രവർത്തിച്ചിരുന്നു. 2014ലാണ് ഡോവൽ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനാകുന്നത്.

Intro:Body:

https://www.business-standard.com/article/pti-stories/ajit-doval-to-continue-as-nsa-elevated-to-cabinet-rank-119060300751_1.html


Conclusion:
Last Updated : Jun 4, 2019, 8:36 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.