മുംബൈ: തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനിരിക്കെ എയർഏഷ്യ ബുക്കിങ് ആരംഭിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകും സർവീസ് നടത്തുകായെന്ന് എയർഏഷ്യ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ 21 നഗരങ്ങളിലേക്കാണ് എയർഏഷ്യ സർവീസ് നടത്തുകയെന്ന് നേരത്തേ അറിയിച്ചിരുന്നു. യാത്രക്കാരുടെ എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയാകും സർവീസുകളെന്ന് എയർഏഷ്യ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുനിൽ ഭാസ്‌കരൻ പറഞ്ഞു.
'24 മണിക്കൂർ കൂടുമ്പോഴും വിമാനം അണുവിമുക്തമാക്കും. യാത്രക്കാർ നിർബന്ധമായും വെബ് ചെക്ക് ഇൻ ചെയ്യണം. ആരോഗ്യ സേതു ആപ്പും നിർബന്ധമാണ്. ഇല്ലാത്ത പക്ഷം കൊവിഡ് 19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. എല്ലാ യാത്രക്കാരും രണ്ട് മണിക്കൂർ മുമ്പായി എയർപോർട്ടിൽ എത്തണം', എന്നീ മാർഗനിർദേശങ്ങളും എയർഏഷ്യ അറിയിച്ചു.