ന്യൂഡൽഹി: മെയ് നാല് മുതൽ ആഭ്യന്തര വിമാന സർവീസുകൾക്കും ജൂൺ ഒന്ന് മുതൽ അന്തർദേശിയ വിമാന സർവീസുകൾക്കും ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. എന്നാൽ എല്ലാ സർവീസുകളും പുനരാരംഭിക്കുന്നില്ലെന്നും തെരെഞ്ഞെടുത്ത സർവീസുകൾ മാത്രമാണ് ബുക്കിങ് ആരംഭിച്ചതെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. അതേ സമയം ആഗോള തലത്തിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മെയ് മൂന്ന് വരെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും മെയ് 31 വരെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളുടെ ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്. കൊവിഡിനെ തുടർന്ന് മാർച്ച് 25നാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ആഭ്യന്തര സർവീസിനുള്ള ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ - ആഭ്യന്തര വിമാന സർവീസുകൾ
തെരെഞ്ഞെടുത്ത സർവീസുകൾക്ക് മാത്രമാണ് ബുക്കിങ് ആരംഭിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു.