ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി ഹൈദരാബാദിൽ ഇറക്കി. ജയ്‌പൂരില്‍ നിന്നും ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയർപോർട്ടിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഏഷ്യ ഇന്ത്യ വിമാനം വിടി-ഐഎക്സ്സിക്കാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ലാൻഡിംഗ് സമയത്തായിരുന്നു പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. സ്ഥിതിഗതികൾ ശാന്തമായി പരിഹരിച്ചതായും വിമാനത്തിന്റെ വിശദമായ പരിശോധന നടക്കുന്നതായും എയർഏഷ്യ വക്താവ് അറിയിച്ചു. 70 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
സാങ്കേതിക തകരാർ; എയർ ഏഷ്യ വിമാനം അടിയന്തരമായി ഇറക്കി - Hyderabad
ജയ്‌പൂരില്‍ നിന്നും ഹൈദരാബാദിലേക്കായിരുന്നു സർവീസ്
![സാങ്കേതിക തകരാർ; എയർ ഏഷ്യ വിമാനം അടിയന്തരമായി ഇറക്കി ഇന്ധന തകരാർ എയർഏഷ്യ വിമാനം എയർഏഷ്യ വിമാനം അടിയന്തിരമായി ഇറക്കി ജയ്പൂരിൽ നിന്നും ഹൈദരാബാദിലേക്കായിരുന്നു സർവീസ് Air Asia flight emergency landing Hyderabad Air Asia flight makes emergency landing in Hyderabad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7355265-325-7355265-1590493754489.jpg?imwidth=3840)
ഇന്ധന തകരാർ; എയർഏഷ്യ വിമാനം അടിയന്തിരമായി ഇറക്കി
ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി ഹൈദരാബാദിൽ ഇറക്കി. ജയ്‌പൂരില്‍ നിന്നും ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയർപോർട്ടിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഏഷ്യ ഇന്ത്യ വിമാനം വിടി-ഐഎക്സ്സിക്കാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ലാൻഡിംഗ് സമയത്തായിരുന്നു പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. സ്ഥിതിഗതികൾ ശാന്തമായി പരിഹരിച്ചതായും വിമാനത്തിന്റെ വിശദമായ പരിശോധന നടക്കുന്നതായും എയർഏഷ്യ വക്താവ് അറിയിച്ചു. 70 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Last Updated : May 26, 2020, 8:26 PM IST