കര്‍ഷക ഉല്‍പാദക സംഘടനകള്‍ (എഫ്‌പിഒകള്‍) മുഖ്യമായും ആതിഥേയത്വം വഹിക്കുന്ന വിളവെടുപ്പിനു ശേഷമുള്ള സംഭരണ, സംസ്‌കരണ, സൗകര്യങ്ങള്‍ കെട്ടിപടുക്കുന്നതിനു വേണ്ടി ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് (എഐഎഫ്) പ്രധാനമന്ത്രി 2020 ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുകയുണ്ടായി. ഇളവ് നിരക്കില്‍ എഫ്‌പിഒകള്‍ക്കും, പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികളിലൂടെ (പിഎസികള്‍) മറ്റ് സംരംഭകര്‍ക്കും വായ്‌പ നല്‍കുന്നതിനായി ഈ ഫണ്ട് വിനിയോഗിക്കും. കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്‍റെ സഹകരണത്തോടു കൂടി നബാര്‍ഡ് ആയിരിക്കും ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുക.
വിളവെടുപ്പിനു ശേഷമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി മൂന്ന് ശതമാനം എന്ന കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്കില്‍ നിശ്ചിത കാലാവധികള്‍ക്കുള്ള വായ്‌പകള്‍ നല്‍കികൊണ്ടാണ് കേന്ദ്രം ഈ ചെലവ് വഹിക്കാന്‍ പോകുന്നത്. കടമെടുക്കുന്നവര്‍ അടവ് തെറ്റിക്കുവാന്‍ സാധ്യതയുള്ള തോത് കണക്കാക്കി കൊണ്ട് ബാങ്കുകള്‍ക്ക് രണ്ട് കോടി രൂപ വരെയുള്ള വായ്‌പകള്‍ക്ക് സര്‍ക്കാര്‍ ഒരു ഉറപ്പും നല്‍കുന്നുണ്ട്. സൂക്ഷ്‌മ, ചെറുകിട വ്യവസായ സംരംഭകര്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് വഴി രണ്ട് കോടി രൂപ വരെയുള്ള വായ്‌പകള്‍ നല്‍കി കൊണ്ടായിരിക്കും ഇത് ചെയ്യുക.
കാര്‍ഷിക വിതരണ ചങ്ങലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായ, വിളവെടുപ്പിനു ശേഷം ആവശ്യമായ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് മുതല്‍ മുടക്കുകള്‍ ആകര്‍ഷിക്കുക എന്നുള്ളതാണ് എഐഎഫിന്‍റെ പ്രധാന ലക്ഷ്യം. അതുവഴി സംഭരണ ശാലകള്‍, നിലവറകള്‍, പായ്ക്ക് ചെയ്യുന്ന ഇടങ്ങള്‍, വര്‍ഗീകരിച്ച് ഗ്രേഡ് നല്‍കുന്ന യൂണിറ്റുകള്‍, കോള്‍ഡ് ചെയിന്‍ പദ്ധതികള്‍, വിളവുകള്‍ പാകപ്പെടുത്തുന്ന അറകള്‍, ഇ-വിപണന വേദികള്‍ തുടങ്ങിയവ മൂന്ന് ശതമാനം എന്ന ഇളവ് നിരക്കില്‍ വായ്‌പകള്‍ക്ക് അര്‍ഹതയുള്ളവരായിരിക്കും.
കാര്‍ഷിക വിപണികളെ നേരെയാക്കി എടുക്കുക എന്നുള്ള ലക്ഷ്യത്തിലേക്കുള്ള ഒരു പ്രമുഖ ചുവട് വെയ്പ്പായിരിക്കും ഈ ഫണ്ട്. കാര്‍ഷിക വിപണികളുടെ നിയമപരമായ രൂപ ഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വിജ്ഞാപനങ്ങള്‍ മുന്‍ കാലങ്ങളില്‍ ഇറക്കുകയുണ്ടായി. ഒരു പരിധി വരെ ഉദാരവല്‍ക്കരണം കൊണ്ടു വരുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. അവശ്യ സാധന നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടു വരിക, എപിഎംസി ചന്തകള്‍ക്ക് പുറത്ത് കര്‍ഷകരെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുവാന്‍ അനുവദിക്കുക, കര്‍ഷകരും ഉല്‍പന്നങ്ങള്‍ സംസ്‌കരിക്കുന്നവരും കയറ്റുമതിക്കാരും ചില്ലറ വില്‍പനക്കാരും തമ്മില്‍ കാര്‍ഷിക കരാറുകള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ഭേദഗതികള്‍.
കാര്‍ഷിക വിപണികളെ നേരെയാക്കി എടുക്കുക എന്ന ആവശ്യത്തിന് തികയുന്നതല്ല എങ്കിലും, അനിവാര്യമായ ഒരു അവസ്ഥയായിരുന്നു നിയമപരമായ രൂപഘടനയിലെ മാറ്റങ്ങള്‍. ഈ മാറ്റങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിളവെടുപ്പിനു ശേഷമുള്ള ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നതും. ഈ വിടവ് നികത്തുന്നതിന് എഐഎഫ് സഹായിക്കും. വരും കാലങ്ങളില്‍ അതിന്‍റെ എല്ലാം ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്യും. എന്നാല്‍ സംസ്ഥാനങ്ങളും എഫ്‌പിഒകളും വ്യക്തിഗത സംരംഭകരും കേന്ദ്രം മുന്നോട്ട് വെച്ച ഈ പരിഷ്‌കാരങ്ങള്‍ എത്ര വേഗത്തില്‍, എത്രത്തോളം ആത്മാര്‍ഥതയോടെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇതെല്ലാം.
10000ത്തോളം അധിക എഫ്‌പിഒകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ നബാര്‍ഡിനും ഉത്തരവാദിത്തമുണ്ട് എന്നതിനാല്‍ ഈ സംഘങ്ങള്‍ക്ക് മെച്ചപ്പെട്ട വില നേടിയെടുക്കാന്‍ സഹായിക്കുന്നതിനായി അവര്‍ ഒരു പാക്കേജ് സൃഷ്ടിക്കുന്നതാണ്. ഇവിടെയാണ് നിഗൂഢതയുടെ സ്വഭാവമുള്ള ചില വിട്ടു പോകലുകള്‍ ഉള്ളത്. വിളവെടുപ്പിനു ശേഷം പ്രത്യേകിച്ച് വിലകള്‍ പൊതുവെ വളരെ കുറഞ്ഞിരിക്കുന്ന വേളകളില്‍, തങ്ങളുടെ ഉൽപന്നങ്ങൾ പരിഭ്രാന്തരായി കിട്ടുന്ന വിലയ്ക്ക് വിറ്റു തുലയ്ക്കുന്ന അവസ്ഥയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുവാന്‍ മെച്ചപ്പെട്ട കൂടുതല്‍ സംഭരണ സൗകര്യങ്ങള്‍ സഹായിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
പക്ഷേ ചെറുകിട കര്‍ഷകര്‍ക്ക് ഒരുപാട് കാലമൊന്നും സ്‌റ്റോക്ക് കാത്തു സൂക്ഷിക്കുവാന്‍ പറ്റില്ല. കാരണം അവര്‍ക്ക് കുടുംബത്തിലെ ചെലവുകള്‍ക്ക് അടിയന്തിരമായ പണം ആവശ്യമാണ്. കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ കണക്ക് പ്രകാരം വളരെ ചെറുതാണ് ഇതെന്നതിനാൽ വിപണിയിലേക്കും ധനസഹായ കേന്ദ്രങ്ങളിലിലേക്കും വേണ്ടത്ര എത്തിപ്പെടാന്‍ വഴിയില്ലാത്ത ഇവര്‍ക്ക് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്.
വില പേശി നിശ്ചയിക്കാവുന്ന ഒരു സംഭരണശാല രസീത് സംവിധാനത്തിലൂടെ എഫ്‌പിഒ തലത്തിലുള്ള സംഭരണ സൗകര്യങ്ങളുടെ മൂല്യം മെച്ചപ്പെടുത്തുവാന്‍ കഴിയും. നിലവിലുള്ള വിപണി വില എത്രയാണോ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്നത്, അതിന്‍റെ 75-80 ശതമാനം മൂല്യം കണക്കാക്കി കൊണ്ട് എഫ്‌പിഒ കള്‍ക്ക് കര്‍ഷകര്‍ക്ക് മുന്‍കൂര്‍ തുക നല്‍കാവുന്നതാണ്. പക്ഷെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഈട് ആയി കണക്കാക്കി കൊണ്ട് അവര്‍ക്ക് മുന്‍കൂര്‍ തുക നല്‍കണമെങ്കില്‍ എഫ്‌പിഒകളുടെ പക്കല്‍ വന്‍ തോതില്‍ പ്രവര്‍ത്തന മൂലധനം വേണം. നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വിള വായ്‌പ ലഭിക്കുന്ന പോലെ - എഫ് പി ഒകള്‍ക്ക് പ്രവര്‍ത്തന മൂലധനം നബാര്‍ഡ് ഉറപ്പാക്കിയില്ലെങ്കില്‍ സംഭരണ സൗകര്യങ്ങള്‍ ഒരുക്കുന്നതു കൊണ്ട് മാത്രം കര്‍ഷകര്‍ക്ക് ഗുണഫലം ലഭിക്കാന്‍ ഇടയില്ല.
നിലവില്‍ മിക്ക എഫ്‌പിഒകള്‍ക്കും പ്രവര്‍ത്തന മൂലധനത്തിന്‍റെ വലിയ ഒരു പങ്കും വായ്‌പയായി ലഭിക്കുന്നത് 12 മുതല്‍ 22 ശതമാനം വരെ പ്രതി വര്‍ഷ പലിശ നിരക്കില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നാണ്. ഇത്രയും വലിയ നിരക്കില്‍ വിളവുകള്‍ സംഭരിച്ച് വെക്കുക എന്നുള്ളത് സാമ്പത്തികമായി ലാഭകരമായിരിക്കില്ല. അല്ലെങ്കില്‍ വിളവെടുപ്പിന്‍റെ സമയത്തെ വിലയേക്കാള്‍ വളരെ അധികം ഉയര്‍ന്ന വിലയായിരിക്കണം സീസണല്ലാത്ത കാലത്തെ വിലകള്‍.
ഡയറി ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്ക്ക് പുറമെ അച്ചാറുകള്‍ പഴച്ചാറുകള്‍ സോസുകള്‍ തുടങ്ങിയ സാധനങ്ങള്‍ വീടുകളില്‍ കൊണ്ടു ചെന്ന് നല്‍കുന്നതിനു വേണ്ടി നാഗ്‌പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു എഫ്‌പിഒ പ്രമോട്ട് ചെയ്യുന്ന വേദകൃഷി ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ കര്‍ഷക-തീന്‍ മേശ സേവനം 2020 ഓഗസ്റ്റ് 17ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മന്ത്രാലയം ആരംഭിക്കുകയുണ്ടായി. ഈ വേദിയിലൂടെ എഫ്‌പിഒ കര്‍ഷകരെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്‌ത ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം മുന്‍പ് വരെ തങ്ങളുടെ മുന്‍ കൂര്‍ ഓര്‍ഡറുകള്‍ നല്‍കുവാന്‍ സാധിക്കും. കര്‍ഷകരെ ജൈവ കൃഷിയുടെ മികച്ച രീതികള്‍ ബോധ വല്‍ക്കരിക്കുന്നതിനുള്ള ഒരു കണ്‍സള്‍ട്ടേഷന്‍ സംവിധാനവും ഇത് ഒരുക്കുന്നുണ്ട്. അതിലുപരി തങ്ങള്‍ വാങ്ങുന്ന ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന കര്‍ഷകരെ അറിയുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു.
പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഉല്‍പന്നങ്ങള്‍ക്കൊപ്പം ഈ കര്‍ഷകരുടെ വിശദാംശങ്ങളും ഉണ്ടായിരിക്കും. അതുപോലെ കമ്പോസ്റ്റ്, ജൈവ വളങ്ങള്‍, കീട നിയന്ത്രണ പരിഹാരങ്ങള്‍ തുടങ്ങിയ കാര്‍ഷിക വസ്‌തുക്കളും എഫ്‌പിഒ ലഭ്യമാക്കുന്നുണ്ട്. ഒട്ടും തന്നെ പാഴാവാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സോളാര്‍ ഉണക്കല്‍ യന്ത്രങ്ങളും എഫ്‌പിഒ കര്‍ഷകര്‍ക്ക് നല്‍കുന്നു. അവര്‍ക്ക് താങ്ങാവുന്ന വിലയ്ക്കാണ് ഇത് നല്‍കി വരുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി ശാസ്ത്രത്തേയും സമ്പദ് വ്യവസ്ഥയേയും ഒരുമിപ്പിക്കുന്നതിന് ഉദാഹരണമാണ് ഈ എഫ്‌പിഒ. ചെലവ് വെട്ടി കുറയ്ക്കല്‍, ഉല്‍പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തല്‍, വളര്‍ത്തി വലുതാക്കല്‍, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സാങ്കേതിക വിദ്യകളെ കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ എന്നിവയിലൂടെയാണ് ക്ഷേമം ഉറപ്പ് വരുത്തുന്നത്.
വില പേശി നിശ്ചയിക്കാവുന്ന സംഭരണശാല രസീത് സംവിധാനം ഉപയോഗിക്കുവാന്‍ എഫ്‌പിഒകളെ പരിശീലിപ്പിക്കുന്ന ഒരു നിര്‍ബന്ധിത മോഡ്യൂള്‍ നബാര്‍ഡ് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതുവഴി വിപണിയില്‍ തങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള അപകട സാധ്യതകളില്‍ നിന്നും കാര്‍ഷിക മേഖലയുടെ ഭാവിയെ പുറത്തേക്ക് എത്തിക്കുവാനുള്ള വഴി കാട്ടുകയും വേണം. രണ്ടാമതായി ഉല്‍പ്ന്ന വിപണികളില്‍ ഒന്നില്‍ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ - ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ് സി ഐ), നാഷണല്‍ അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, (നാഫെഡ്) സ്‌റ്റേറ്റ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ (എസ് ടി സി) - ഭാവിയുടെ കൃഷിയിലെ തങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ രീതിയിലാണ് ചൈന തങ്ങളുടെ ഭാവി കാര്‍ഷിക വിപണികളെ വിശാലമാക്കി മാറ്റിയത്.
മൂന്നാമതായി എഫ്‌പിഒകള്‍ക്കും വ്യാപാരികള്‍ക്കും വായ്‌പ നല്‍കുന്ന ബാങ്കുകളും കാര്‍ഷിക വിപണികളുടെ ആരോഗ്യകരമായ വളര്‍ച്ചയെ മുന്‍ നിര്‍ത്തി “പുനര്‍ ഉറപ്പാക്കലുകാര്‍'' എന്ന വേഷത്തില്‍ ഉല്‍പന്നങ്ങളുടെ ഭാവിയില്‍ പങ്കാളിത്തം വഹിക്കണം. ഏറ്റവും ഒടുവിലായി സര്‍ക്കാരിന്‍റെ നയം കൂടുതല്‍ സുസ്ഥിരവും വിപണി സൗഹൃദപരവും ആയിരിക്കണം. മുന്‍ കാലങ്ങളില്‍ അവ ഏറെ നിയന്ത്രണങ്ങള്‍ ഉള്ളതും പ്രവചനാതീതവുമായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഒരു വില വര്‍ധന കാര്‍ഷിക ഭാവിയെ തന്നെ നിരോധിക്കുന്നതില്‍ കലാശിക്കുമായിരുന്നു പലപ്പോഴും. മിക്ക ഇന്ത്യന്‍ നയ രൂപീകരണ വിദഗ്‌ധരും ഊഹാപോഹക്കാരുടെ കൂടാരങ്ങളായാണ് കാര്‍ഷിക ഭാവി വിപണികളെ നോക്കി കണ്ടിരുന്നത്.
അസാധാരണമായ വില കുറവിനും വില തകര്‍ച്ചയ്ക്കും എല്ലാം തന്നെ ഈ വിപണികളെ ആയിരുന്നു കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ വില കണ്ടെത്തലിന്‍റെ ഒരു പ്രധാനപ്പെട്ട ഉപകരണങ്ങളാണ് ഇവയെന്ന് തിരിച്ചറിയുവാന്‍ നമ്മുടെ നയ രൂപീകരണക്കാര്‍ക്ക് കഴിഞ്ഞില്ല എന്നുള്ളത് ദുഖകരമായ കാര്യമാണ്. വളരെ ലാഘവത്തോടു കൂടി ഒരു കാര്‍ഷിക ഭാവി വിപണിയെ നിരോധിക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്‌തു കൊണ്ട് അവര്‍ വില സന്ദേശകനെ കൊല്ലുകയായിരുന്നു. അതിനു ശേഷം വില നിലവാരത്തിന്‍റെ മേഖലയിലുള്ള അവരുടെ നയ നടപടികള്‍ എല്ലാം തന്നെ ഇരുട്ടിലേക്കുള്ള വെടിവെയ്പ്പ് പോലെയായിരുന്നു. - നിരവധി തവണ അവര്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ അവര്‍ക്കു തന്നെയാണ് കൊണ്ടത്.
ഇന്ത്യ കാര്‍ഷിക വിപണികളെ (ഒരു രാഷ്ട്രം ഒരു വിപണി) ഇടങ്ങളാല്‍ ഏകോപിതമാക്കുക മാത്രമല്ല ചെയ്യേണ്ടത്, മറിച്ച് അവയെ ലൗകികമായും ഏകോപിതമാക്കേണ്ടതുണ്ട് എന്നതാണ് അടിവരയിട്ട് പറയേണ്ട കാര്യം. അതായത് ഇടങ്ങളിലുള്ളതും ഭാവി വിപണികള്‍ എന്ന് വിളിക്കപ്പെടുന്നവയും സംയോജിതമാകേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കണ്ടെത്താന്‍ കഴിയുകയുള്ളൂ. കൂടാതെ അവര്‍ക്ക് വിപണികളില്‍ പതിയിരിക്കുന്ന അപകടങ്ങളെ മറി കടക്കുവാനും സാധിക്കൂ.
പാര്‍ശ്വവല്‍കൃതരും ചെറുകിടക്കാരുമായ കര്‍ഷകര്‍ നേരിടുന്ന ഉല്‍പന്നവും, ധനകാര്യ വിപണിയുമായി ബന്ധപ്പെട്ട ചില പരിമിതികള്‍ മറി കടക്കുവാന്‍ കഴിയണമെങ്കിൽ, കര്‍ഷകരുടെ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചു കൊണ്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഗ്രഹിക്കുകയും പിന്നീട് ഈ സംഘങ്ങളെ, ഒരു കണ്ണിയിലെന്നപോലെ പ്രവര്‍ത്തിക്കുന്നവരെ എല്ലാം ഒരുമിച്ച് ചേര്‍ക്കുന്ന ഏകോപിത മൂല്യ ചങ്ങലയിലേക്ക് ബന്ധപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുവരെയായി രാജ്യത്ത് വിവിധ ഏജന്‍സികള്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നത് 7000 കര്‍ഷക ഉല്‍പാദക സംഘടനകളെയാണ്.
കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖലകളില്‍ സംയുക്ത സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പു വരുത്തല്‍
ഒരു ജില്ലയ്ക്ക് എന്ന നിലയില്‍ 10000 പുതിയ എഫ്‌പിഒകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ വന്നതോടെ ഒരു ഉല്‍പന്നം എന്ന (ഒഡിഒപി) മുദ്രാവാക്യം എല്ലാവര്‍ക്കും നല്‍കികഴിഞ്ഞു. കൂടാതെ ഈ പദ്ധതി നടപ്പാക്കുന്ന വേളയില്‍ ചില പ്രോട്ടോക്കോളുകള്‍ പാലിക്കുവാനുണ്ട്. കൂടുതല്‍ സുസ്ഥിരമായ സംഘങ്ങള്‍ രൂപീകരിക്കുമ്പോഴും അവ ബാധകമാണ്. നബാര്‍ഡും എന്‍സിഡിസിയും (നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍) രൂപീകരിക്കുന്ന ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടുകളാണ് ഈ പദ്ധതിയുടെ ഏറ്റവും മികച്ച വശം.
ചെറുകിട കര്‍ഷക കാര്‍ഷിക ബിസിനസ് കണ്‍സോര്‍ഷ്യത്തില്‍ (എസ്എഫ്എസി) രൂപം നല്‍കിയ ഓഹരി ഗ്രാന്‍ഡ് ഫണ്ടിന്‍റെ മുഖ്യ ഘടകം ശക്തിപ്പെടുത്തുക എന്നുള്ളതിനു പുറമേയാണ് ഇത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അഗ്രി മാര്‍ക്കറ്റ് ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ ഫണ്ടിന് (എഎംഐഎഫ്) കീഴില്‍ വിപണനം വികസിപ്പിക്കുന്നതിനും, എഫ്‌പിഒകള്‍ക്ക് കൃഷിയിട തലത്തിലുള്ള മൂല്യ വര്‍ധിത അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടി പടുക്കുന്നതിനും നല്‍കുന്ന സഹായങ്ങള്‍ ഉപയോഗപ്പെടുത്തുവാനും ഈ പദ്ധതി അവസരം നല്‍കുന്നു.
കര്‍ഷകരെ മുതലെടുക്കുന്നത് തടയുക എന്നുള്ള ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നിര്‍ണയകമായ ചുവട് വെയ്പ്പുകള്‍ എടുക്കേണ്ടതുണ്ട്. രാജ്യത്തെ കര്‍ഷകര്‍ക്ക് നിലവാരമുള്ള കൃഷി ചെയ്യാനുള്ള വസ്‌തുക്കള്‍ പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഇവിടെ പരിഗണിക്കാവുന്ന മൂന്ന് ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകള്‍ ഇനി പറയുന്നവയാണ്:
നിര്‍മിത ബുദ്ധി: മഹാരാഷ്ട്ര, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഒരു ഡസന്‍ വരുന്ന ഗ്രാമങ്ങളിലെ കര്‍ഷകര്‍ വിളവെടുപ്പ് വര്‍ധിപ്പിക്കുന്നതിനു വേണ്ടി നിര്‍മിത ബുദ്ധി ഉപയോഗിക്കുവാന്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. മണ്ണിന്‍റെ ആരോഗ്യം നിരീക്ഷിക്കുന്നതിനും വിളവെടുപ്പ് പോലുള്ള കാര്‍ഷിക വൃത്തികള്‍ ചെയ്യുന്നതിനും ഒക്കെയായി കാര്‍ഷിക റൊബോട്ടുകളെ വികസിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രഭാവങ്ങള്‍ കണ്ടെത്തി പ്രവചിക്കുവാന്‍ മെഷീന്‍ ലേണിങ്ങ് മാതൃകകളും വന്നെത്തി കഴിഞ്ഞു.
ഓട്ടോ പൈലറ്റ് ട്രാക്‌ടറുകള്‍: പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കാര്‍ഷിക വൃത്തികള്‍ ചെയ്യുന്നതിനു വേണ്ടി തീരെ ചെറിയ വേഗതയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഉഴുതു മറിയ്ക്കല്‍ നല്‍കുന്ന സ്വയം പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വാഹനങ്ങളാണ് ഇവ. ജിപിഎസ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ട്രാക്‌ടറുകള്‍ സ്വയം അവ എവിടെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് പ്രോഗ്രാം ചെയ്‌തു വെച്ചിരിക്കുന്നവയാണ്. എത്ര വേഗതയില്‍ സഞ്ചരിക്കണമെന്നും തടസങ്ങള്‍ എങ്ങിനെ മറി കടക്കണമെന്നും കൃഷി പണികള്‍ ചെയ്യുമ്പോള്‍ ഇവ കൃത്യമായി അറിഞ്ഞു കൊണ്ട് ചെയ്യുവാന്‍ തക്കവണ്ണം രൂപപ്പെടുത്തിയിരിക്കുന്നവയുമാണ്.
ബോക്‌സ് - മെച്ചപ്പെടുത്തിയ സാങ്കേതിക വിദ്യ സ്വീകരിക്കണം എഫ്‌പിഒകള്‍ (ചെറുകിട കര്‍ഷക ഡയറിക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യ - അമൂലിന്‍റെ വിജയം).
രാജ്യത്തെ ഏറ്റവും വലിയ എഫ്‌പിഒ ആയ അമൂല്‍ ഡയറി കന്നുകാലികളെ കൃത്രിമമായി ബീജസങ്കലനം നടത്തുന്നത് ഡിജിറ്റൈസ് ചെയ്യുന്നത് നടപ്പിലാക്കിയിരിക്കുന്നു. അമൂല്‍ ഡയറിയുടെ കൈരാ ജില്ലാ പാലുല്‍പ്പാദക കോ-ഓപറേറ്റീവ് യൂണിയനില്‍ തുടക്കത്തില്‍ വിജയകരമായി ഇത് പ്രാവര്‍ത്തികമായതോടെ അമൂല്‍ ഡയറിയുടെ മില്‍ക് ഷെഡ് മേഖലയില്‍ പെടുന്ന 1200 ഗ്രാമ തല പാലുല്‍പ്പാദന സൊസൈറ്റികളിലും ഡിജിറ്റൈസേഷന്‍ നടപ്പാക്കി കഴിഞ്ഞു.
കന്നുകാലി ഉടമസ്ഥര്‍ക്ക് വളരെ പെട്ടെന്ന് തന്നെ കൃത്യമായ സമയത്ത് മൊബൈല്‍ ഫോണുകളില്‍ വിവരങ്ങള്‍ നല്‍കുന്നു ഈ സാങ്കേതിക വിദ്യ. അതുപോലെ കന്നുകാലികളിലെ കൃത്രിമ ബീജസങ്കലനത്തെ കുറിച്ച് സഹകരണ സ്ഥാപനങ്ങള്‍ക്കും അറിയിപ്പുകള്‍ ലഭിയ്ക്കുന്നു. തന്‍റെ കന്നുകാലിയെ കൃത്രിമ ബീജസങ്കലനം നടത്തണമെന്നുണ്ടെങ്കില്‍ പാലുല്‍പ്പാദക അംഗം അമൂല്‍ കോള്‍ സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
പാലുല്‍പ്പാദക സൊസൈറ്റിയാല്‍ നിയമിക്കപ്പെട്ട കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്‌ധന് പാലുല്‍പ്പാദകന്‍റെ വിവരങ്ങളോടു കൂടിയ സന്ദേശം ലഭിയ്ക്കുന്നതോടു കൂടി നടപടികള്‍ ഒന്നൊന്നായി ആരംഭിക്കുകയായി. സാങ്കേതിക വിദഗ്‌ധന്‍ കന്നുകാലിയെ പോയി കണ്ട് കൃത്രിമ ബീജസങ്കലനം നടത്തി കഴിഞ്ഞാല്‍ എല്ലാ വിവരങ്ങളും മൊബൈലില്‍ കാലികമാക്കുകയും അവ അമൂല്‍ കോള്‍ സെന്‍ററിലേക്കും പാലുല്‍പ്പാദകനിലേക്കും സന്ദേശമായി എത്തുകയും ചെയ്യും.
കന്നുകാലി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയും അതറിയിക്കുകയും ചെയ്യും ഈ ഡിജിറ്റല്‍ സംവിധാനം. ഒമ്പത് മാസത്തിനു ശേഷം കന്നുകാലിയുടെ പ്രസവവും കുഞ്ഞിന്‍റെ ലിംഗവുമെല്ലാം അതിന്‍റെ ജന്മ ദിവസത്തോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യും.
പാലുല്‍പ്പാദകന്‍ ഇത്തരം വിവരങ്ങള്‍ ഭൗതികമായി സൂക്ഷിച്ചു വെക്കേണ്ടതില്ല. കാരണം അമൂല്‍ ഡയറി തങ്ങളുടെ സോഫ്റ്റ് വെയര്‍ സംവിധാനത്തില്‍ ഈ വിവരങ്ങളെല്ലാം ശേഖരിച്ചു വെച്ചിട്ടുണ്ടാകും. കൃത്രിമ ബീജസങ്കലനത്തിന്‍റെ ഡിജിറ്റൈസേഷന്‍ പാലുല്‍പ്പാദകര്‍ക്ക് ഉടനടി സേവനമാണ് ലഭ്യമാക്കുന്നത്. അതോടൊപ്പം തന്നെ പാല്‍ കറക്കുന്ന കന്നുകാലിയുടെ വിവരങ്ങളും മൊബൈല്‍ സോഫ്റ്റ് വെയര്‍ സംവിധാനത്തില്‍ സംഭരിച്ച് വെച്ച് വിശകലനം ചെയ്യാവുന്നതാണ്.