ETV Bharat / bharat

20 വർഷത്തിനിടെ ആദ്യമായി ദന്തേവാഡയിലും ത്രിവർണ പതാക പാറി

ചത്തീസ്‌ഗഡിലെ നക്‌സൽ സജീവ പ്രദേശമായ ദന്തേവാഡയിൽ നക്‌സലുകൾ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കുകയും പകരം കറുത്ത പതാകകൾ ഉയർത്തുകയുമാണ് ചെയ്‌തിരുന്നത്.

Dantewada  Chhattisgarh  Naxals  Katekalyan  Independence Day  Marjum  ദന്തേവാഡ  ചത്തീസ്‌ഗഡ്  നക്‌സൽ  റായ്‌പൂർ  മർജൂം
20 വർഷത്തിനിടെ ആദ്യമായി ദന്തേവാഡയിലും ത്രിവർണ പതാക പാറി
author img

By

Published : Aug 15, 2020, 5:45 PM IST

റായ്‌പൂർ: രാജ്യം 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ 20 വർഷത്തിനിടെ ആദ്യമായി ദന്തേവാഡയിലും ത്രിവർണ പതാക ഉയർന്നു. ചത്തീസ്‌ഗഡിലെ നക്‌സൽ സജീവ പ്രദേശമായ ദന്തേവാഡയിൽ നക്‌സലുകൾ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കുകയും പകരം കറുത്ത പതാകകൾ ഉയർത്തുകയുമാണ് ചെയ്‌തിരുന്നത്.

കറ്റെക്കല്യൻ ബ്ലോക്കിലെ മർജും ഗ്രാമത്തിലും നക്‌സലുകൾ കരിങ്കൊടി സ്ഥാപിക്കുമായിരുന്നു. മർജൂമിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും 300ഓളം പേർ മഴയെ അവഗണിച്ച് ത്രിവർണ പതാക ഉയർത്തുകയായിരുന്നു. സുരക്ഷാ സേന ഉദ്യോഗസ്ഥർ, വനിതാ കമാൻഡോകൾ, കീഴടങ്ങിയ നക്‌ലുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നക്‌സലുകളെ കീഴടങ്ങാൻ അനുവദിക്കുന്നതും മുഖ്യധാരയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതുമായ 'നാട്ടിലേക്ക് മടങ്ങുക'എന്ന ക്യാംപെയിന്‍ ഏകദേശം 45 ദിവസം മുമ്പ് ഛത്തീസ്‌ഗഡ് പൊലീസ് ആരംഭിച്ചിരുന്നു. ക്യാംപെയിനെ തുടർന്ന് 102ഓളം നക്‌സലുകളാണ് ഇതുവരെ കീഴടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.