ETV Bharat / bharat

നികുതി വിവാദം; പിഴയടച്ച്‌ രജനീകാന്ത്‌ - Actor Rajinikanth paid the tax due

മാർച്ച്‌ മുതൽ ഓഗസ്റ്റ്‌ വരെയുള്ള നികുതി തുകയായ 6.5 ലക്ഷം രൂപയാണ്‌ താരം അടച്ചത്‌.

നികുതി വിവാദം  പിഴയടച്ച്‌ രജനീകാന്ത്‌  Actor Rajinikanth paid the tax due  regrets mistake could have avoided
നികുതി വിവാദം; പിഴയടച്ച്‌ രജനീകാന്ത്‌
author img

By

Published : Oct 15, 2020, 4:27 PM IST

ചെന്നൈ: കല്യാണമണ്ഡപത്തിന്‍റെ ‌6.5 ലക്ഷം രൂപ നികുതി അടച്ച്‌ നടൻ രജനീകാന്ത്‌. മദ്രാസ് ഹൈക്കോടതിയുടെ കടുത്ത ശകാരത്തിന് പിന്നാലെയാണ്‌ രജനീകാന്ത്‌ നികുതി അടച്ചത്‌. തന്‍റെ ഉടമസ്ഥതയിലുള്ള കോടമ്പാക്കത്തെ കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ താരം മദ്രാസ്‌ ഹൈക്കോടതിയിൽ ഹർജി നൽകിയത്‌. മാർച്ച്‌ മുതൽ ഓഗസ്റ്റ്‌ വരെയുള്ള നികുതി തുകയായ 6.5 ലക്ഷം രൂപ അടക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചെന്നൈ കോർപറേഷൻ രജനീകാന്തിന്‌ നോട്ടീസ്‌ അയച്ചിരുന്നു. തുടർന്നാണ്‌ താരം കോടതിയെ സമീപിച്ചത്‌. ലോക്ക്‌ ഡൗൺ ആയതിനാൽ വരുമാനമില്ലെന്നാണ്‌ രജനി കോടതിയെ അറിയിച്ചത്‌. എന്നാൽ താരം കോടതിയുടെ സമയം പാഴാക്കിയാൽ അതിനും പിഴയടക്കേണ്ടി വരുമെന്ന് കോടതി ശകാരിച്ചു. തുടർന്നാണ് താരം വ്യാഴാഴ്‌ച്ച പിഴയടച്ചത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.