ETV Bharat / bharat

വിവാഹ ഹാളുകളിൽ നിയന്ത്രണം കർശനമാക്കി രാജസ്ഥാൻ - രാജസ്ഥാൻ

നിർദേശം ലംഘിച്ചാൽ ഉടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് റദ്ദാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

COVID-19 impact in Rajasthan  COVID-19 impact in marriages  Norms for wedding venue  COVID cases in Rajasthan  ജയ്‌പൂർ  വിവാഹ ഹോളുകളിൽ നിയന്ത്രണം കർശനമാക്കി രാജസ്ഥാൻ  രാജസ്ഥാൻ  വിവാഹ ഹോളുകളിൽ നിയന്ത്രണം
വിവാഹ ഹാളുകളിൽ നിയന്ത്രണം കർശനമാക്കി രാജസ്ഥാൻ
author img

By

Published : Dec 6, 2020, 10:15 AM IST

ജയ്‌പൂർ: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 100 പേരിൽ കൂടുതൽ ആളുകളെ വിവാഹ ഹാളിലേക്കും പൂന്തോട്ടത്തിലേക്കും കടത്തി വിടരുതെന്ന് രാജസ്ഥാൻ സർക്കാർ ഉടമകൾക്ക് നിർദേശം നൽകി. നിർദേശം ലംഘിച്ചാൽ ഉടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് റദ്ദാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ഡിസംബർ ഒന്ന് മുതൽ 31 വരെ കോട്ട, ജയ്പൂർ, ജോധ്പൂർ, ബിക്കാനീർ, ഉദയ്പൂർ, അജ്മീർ, അൽവാർ, ഭിൽവാര, നാഗൂർ, പാലി, ടോങ്ക്, സിക്കാർ, ഗംഗനഗർ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാജസ്ഥാനിൽ 24,318 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 2,49,713 പേർക്ക് രോഗം ഭേദമായി. 2,389 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.