മുംബൈ: മഹാരാഷ്‌ട്രയിലെ ബുല്‍ധാനയില്‍ കാറും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഞായറാഴ്‌ച വൈകിട്ട് ആറ് മണിയോടെ ദേശീയപാതയിലെ കൊലൊറി ഗ്രാമത്തിന് സമീപത്ത് വെച്ചാണ് സംഭവം. അപകടത്തില്‍ സാരമായി പരിക്കേറ്റ ഒരാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അകോല ഭാഗത്തേക്ക് പോകുന്ന കാറും ഘംഗാന്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും അപകട സ്ഥലത്ത് വെച്ചാണ് മരിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് മൃതശരീരങ്ങള്‍ പുറത്തെടുത്തത്.
ബുല്‍ധാനയില്‍ വാഹനാപകടം; നാല് മരണം - vehicle accident news
ദേശീയ പാത ആറിലെ കൊലൊറി ഗ്രാമത്തിന് സമീപം കാറും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം