ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ ആംആദ്‌മിയെ ക്ഷണിച്ചിട്ടില്ലെന്ന് പാർട്ടി നേതാക്കൾ. ഡൽഹിയിലെ ഭരണ സർക്കാരും, പഞ്ചാബിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുമാണ് എഎപി. എന്നാൽ ബിജെപിക്ക് എഎപിയുടെ അഭിപ്രായത്തിന്‍റെ ആവശ്യമില്ല. എഎപിക്ക് രാജ്യത്തുടനീളം നാല് എംപിമാരുണ്ട്. വിചിത്രമായ പെരുമാറ്റമാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. യോഗത്തിൽ പ്രധാനമന്ത്രി എന്താണ് പറയാൻ പോകുന്നതെന്ന് കാത്തിരിക്കുകയാണ് രാജ്യമെന്നും എഎപി നേതാവ് സഞ്ചയ് സിംഗ് ട്വിറ്ററിൽ കുറിച്ചു. ദേശീയ പ്രതിസന്ധി നേരിടുമ്പോൾ എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
-
भारत-चीन सीमा विवाद पर प्रधानमंत्री जी के द्वारा बुलायी गयी बैठक में तीन बार के चुने हुए मुख्यमंत्री व @AamAadmiParty के राष्ट्रीय संयोजक @ArvindKejriwal को न शामिल किया जाना भेदभाव पूर्ण फ़ैसला है । pic.twitter.com/6TH1ptPdx2
— Sanjay Singh AAP (@SanjayAzadSln) June 19, 2020 " class="align-text-top noRightClick twitterSection" data="
">भारत-चीन सीमा विवाद पर प्रधानमंत्री जी के द्वारा बुलायी गयी बैठक में तीन बार के चुने हुए मुख्यमंत्री व @AamAadmiParty के राष्ट्रीय संयोजक @ArvindKejriwal को न शामिल किया जाना भेदभाव पूर्ण फ़ैसला है । pic.twitter.com/6TH1ptPdx2
— Sanjay Singh AAP (@SanjayAzadSln) June 19, 2020भारत-चीन सीमा विवाद पर प्रधानमंत्री जी के द्वारा बुलायी गयी बैठक में तीन बार के चुने हुए मुख्यमंत्री व @AamAadmiParty के राष्ट्रीय संयोजक @ArvindKejriwal को न शामिल किया जाना भेदभाव पूर्ण फ़ैसला है । pic.twitter.com/6TH1ptPdx2
— Sanjay Singh AAP (@SanjayAzadSln) June 19, 2020
എഎപിയെ ക്ഷണിക്കാത്തത് തികച്ചും നിർഭാഗ്യകരമാണ്. എല്ലാ പാർട്ടികളെയും ഒരുപോലെ കൊണ്ടുപോകുന്നതിന് പകരം ബിജെപി ചില സൂത്രങ്ങൾ പ്രയോഗിച്ചതായി എഎപി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് ആരോപിച്ചു. ലോക്‌സഭയിൽ അഞ്ചിൽ കൂടുതൽ എംപിമാരുള്ള എല്ലാ ദേശീയ പാർട്ടികളെയും, വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പാർട്ടികളെയും, കേന്ദ്ര മന്ത്രിസഭാ അംഗളുള്ള പാർട്ടികളെയും യോഗത്തിൽ ക്ഷണിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സംഘർഷത്തിൽ കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ വിശദാംശങ്ങൾ തേടിയ സാഹചര്യത്തിലാണ് ഇന്ന് യോഗം നടത്താൻ തീരുമാനിച്ചത്. ചൈനയുടെ ആക്രമണത്തിനെതിരെ എഎപി രാജ്യം മുഴുവൻ നാളെ പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചു. പ്രതിഷേത്തിന്‍റെ ഭാഗമായി പാർട്ടി ശനിയാഴ്ച രാവിലെ 11ന് 'ആക്രോശ് പ്രദർശൻ' നടത്തും. ധീരരായ സൈനികരോട് ഇന്ത്യ അനാദരവ് കാണിക്കില്ലെന്നും റായ് ട്വീറ്റിൽ കുറിച്ചു.