ഇംഫാല്‍: മണിപ്പൂരില്‍ ശനിയാഴ്‌ച ജാഗ്രതാ നിര്‍ദേശം ലംഘിച്ച 922 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആദ്യ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് മാര്‍ച്ച് 24 മുതല്‍ സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും പൊതുജന ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്ന് സംസ്ഥാന പൊലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറക്കിയ 740 വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തതെന്ന് എഡിജിപി എല്‍. കയ്‌ലൂന്‍ അറിയിച്ചു. മണിപൂരില്‍ ഇതുവരെ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ട് പേര്‍ക്കും അസുഖം ഭേദമായതായി ആരോഗ്യ വിഭാഗം അറിയിച്ചു.
ലോക്ക് ഡൗണ്‍ ലംഘനം; മണിപ്പൂരില്‍ 922 പേര്‍ പിടിയില്‍
പൊതുജന ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്ന് ആഹ്വാനം ചെയ്‌ത് മണിപ്പൂര്‍ പൊലീസ്.