ലക്‌നൗ: ഉത്തർപ്രദേശിൽ 92 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഉത്തർപ്രദേശിലെ ആകെ കേസുകളുടെ എണ്ണം 2,579 ആയി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് 43 പേർ മരിച്ചു. 698 പേർക്ക് രോഗം ഭേദമായി. 1,838 സജീവ കേസുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ 75 ജില്ലകളിൽ 64 ജില്ലയിലും കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കേസുകളിൽ 1,138 എണ്ണം തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടതാണ്. ആഗ്രയിൽ 14 മരണവും മൊറാദാബാദിൽ ഏഴ്, മീററ്റിൽ ആറ്, കാൺപൂരിൽ നാല്, ഫിറോസാബാദിൽ രണ്ട്, അലിഗഡ്, മഥുര, ശ്രാവസ്തി, ഗാസിയാബാദ്, അമ്രോഹ, ബറേലി, ബസ്തി, ബുലന്ദശഹർ, ലക്‌നൗ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിൽ 92 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ഉത്തർപ്രദേശിലെ ആകെ കേസുകളുടെ എണ്ണം 2,579 ആയി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് 43 പേർ മരിച്ചു.