മുംബൈ: സ്വദേശത്തെത്താൻ എൺപതുവയസുകാരി നടന്നത് ഏകദേശം 175 കിലോമീറ്ററുകൾ. മൂന്ന് ദിവസത്തെ കാൽനട യാത്രക്ക് ശേഷമാണ് ഏപ്രിൽ രണ്ടിന് ഇവർ മൽസ ചെക്ക് പോയന്‍റില്‍ എത്തിയത്. ചെക്ക് പോയന്‍റില്‍ പൊലീസ് ഉദ്യോഗസ്ഥർ തിരക്കിയതിനെ തുടർന്നാണ് വൃദ്ധ തന്‍റെ യാത്രാചരിത്രം വെളിപ്പെടുത്തിയത്. ശേഷം സമർത്ത് സിംഗിൾ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വൃദ്ധയെ സ്വദേശമായ റായ്‌ഗഡ് ജില്ലയിലെ മെൻദദി ഗ്രാമത്തിൽ എത്തിച്ചു.
മുംബൈയിൽ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ സ്വദേശത്തേക്ക് മടങ്ങണമെന്ന് അറിയിപ്പുണ്ടായിരുന്നു. ലോക് ഡൗണിനെ തുടന്ന് മുംബൈയിലെ പൊതുഗതാഗതവും നിർത്തിവെച്ചു. ഇതോടെയാണ് വൃദ്ധ കാൽനട ആരംഭിച്ചത്.