ഇൻഡോർ: മധ്യപ്രദേശിലെ ഗുനയിൽ ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ട് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. കാന്‍റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന്.
മരിച്ച എട്ട് പേരും മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രയിലായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.