ജയ്പൂർ: രാജസ്ഥാനിൽ 557 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,012 ആയി. മൊത്തം വൈറസ് ബാധിതർ 76,572 ആണ്.
ജയ്പൂരിൽ നിന്ന് മൂന്ന് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അജ്മീർ, ബിക്കാനീർ, നാഗൗർ, പാലി എന്നിവിടങ്ങളിൽ ഓരോ മരണവും രേഖപ്പെടുത്തി. 75 പുതിയ കേസുകളും ജയ്പൂരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ട (53), അൽവാർ (49), ജോധ്പൂർ (47), ഭിൽവാര (42), അജ്മീർ (40), പാലി (39), ബിക്കാനീർ (34), സിക്കാർ (33), ഉദയ്പൂർ (31) , ജലവാർ (22), ഭരത്പൂർ (20); ഗംഗനഗർ, നാഗൗർ, ബാർമർ (18 വീതം); സവൈമധോപൂർ, ഹനുമാഗഡ് (7 വീതം), ജയ്സാൽമീർ (4) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. സജീവ കേസുകളുടെ എണ്ണം 14,730 ആണ്.