ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കശ്‌മീരി ഗെയ്‌റ്റിന് സമീപം അഭയകേന്ദ്രങ്ങള്‍ക്ക് തീ വെച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. കലാപം സൃഷ്‌ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റം ചമുത്തി ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്‌ച വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം.
തീവെച്ച ശേഷം പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിന് ഒരു ദിവസം മുമ്പ് അഭയകേന്ദ്രത്തിലെ ജീവനക്കാരും സിവിൽ ഡിഫൻസ് വോളന്‍റിയർമാരും ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു.