ലഖ്‌നൗ: ഉത്തർപ്രദേശിൽ 64 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 3728 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1902 പേർ രോഗ മുക്തരായി. നിലവിൽ 1744 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 82 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 24 മരണങ്ങൾ ആഗ്രയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5405 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.