ഡെറാഡൂൺ: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇന്ന് 595 പേരെ അറസ്റ്റ് ചെയ്‌തു. കൂടാതെ, സംസ്ഥാനത്ത് നിന്നും 60 പേർക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൊവിഡ് 19നെതിരെ രാജ്യം അതീവ ജാഗ്രതയിൽ തുടരുമ്പോൾ ഉത്തരവ് ലംഘിച്ചതിന് ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 1265 പേരാണ്. 225 എഫ്‌ഐആറും മോട്ടോർ വാഹന നിയമ പ്രകാരം 5181 പേർക്കെതിരെ പിഴയും ചുമത്തിയതായി പൊലീസ് അറിയിച്ചു. കൂടാതെ, ജാഗ്രതാ നിർദേശം ലംഘിച്ചതിന് 1447 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നാല് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതിൽ ഒരു വിദേശിയും ഉൾപ്പെടുന്നു.
ലോക്ക് ഡൗൺ; ഉത്തരാഖണ്ഡിൽ ഇന്ന് 595 പേരെ അറസ്റ്റ് ചെയ്‌തു - ഉത്തരാഖണ്ഡ്
കൊവിഡ് 19 ജാഗ്രതാ നിർദേശം ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 595 പേരെ അറസ്റ്റിലായി. 60 പേർക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.