ETV Bharat / bharat

50 ലക്ഷം അനധികൃത മുസ്ലീം കുടിയേറ്റക്കാരെ നാടുകടത്തും: ദിലീപ് ഘോഷ്

author img

By

Published : Jan 20, 2020, 1:29 PM IST

നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ

CAA protests  Dilip Ghosh  Mamata Banerjee  Citizenship Amendment law  Muslim infiltrators  Muslim infiltrators in WB  നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയിലെ  ദിലീപ് ഘോഷ്  ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ  കൊല്‍ക്കത്ത
50 ലക്ഷം അനധികൃത മുസ്ലീം കുടിയേറ്റക്കാരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്ന് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ആവശ്യമെങ്കില്‍ രാജ്യത്തെ 50 ലക്ഷം അനധികൃത മുസ്ലീം കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമതാ ബാനര്‍ജിക്ക് ഇനി പക്ഷം ചേര്‍ന്ന് നില്‍ക്കാനാകില്ലെന്നും അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കിയാല്‍ 2021ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മമതയുടെ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ വൻ ചോര്‍ച്ചയുണ്ടാകുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ 200 സീറ്റെങ്കിലും ബിജെപിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന ദിലീപ് ഘോഷിന്‍റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.