ETV Bharat / bharat

ഒഡിഷയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; ആകെ കേസുകൾ 154 - ഒഡിഷ

സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ 36,593 പേരുടെ സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്.

COVID19 cases in Odisha  Bhubaneswar news  odisha news  total cases in odisha  Jajpur district news  ഒഡിഷ കൊവിഡ് 19  കൊവിഡ് 19  ഒഡിഷ  ജജ്‌പൂർ ജില്ല
ഒഡിഷയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; ആകെ കേസുകൾ 154
author img

By

Published : May 2, 2020, 2:59 PM IST

ഭുവനേശ്വർ: ഒഡീഷയിലെ ജജ്‌പൂർ ജില്ലയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 154 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്‌തിരുന്നതായി കണ്ടെത്തി. ഇവര്‍ നിരീക്ഷണത്തിലായിരുന്നെന്നും എന്നാല്‍ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരുമായി ഇടപെഴുകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

ഹോട്ട്സ്‌പോട്ടായ ജജ്‌പൂര്‍ ജില്ലയില്‍ 45 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ 36,593 പേരുടെ സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ഒഡിഷയില്‍ 55 പേർ രോഗമുക്തരാവുകയും ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. 98 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.