ലഖ്‌നൗ: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രണ്ട് ബോട്ടുകൾ മുങ്ങി അഞ്ച് പേർ മരിച്ചു. ബെൽഡംഗ നിവാസികളായ അഞ്ച് പേരുടെയും മൃതദേഹങ്ങൾ ദുംനി ജലാശയത്തിൽ നിന്ന് പുറത്തെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വൈകുന്നേരം 5: 15ഓടെയാണ് സംഭവം. ദുർഗ വിഗ്രഹ നിമജ്ജനത്തിനായി രണ്ട് ബോട്ടുകളിൽ 10 പേരെ വീതം കയറ്റിയിരുന്നു. ഈ ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. പൊലീസും ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം തുടരുകയാണ്.