മുസഫര്‍നഗര്‍: ഗ്രാമത്തിൽ നടന്ന വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സവാൻ (7), ഉമ്മദ് (8), റിഹാൻ (9), അങ്കിത് (10), അമീർ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷാപ്പൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള പാൽഡ ഗ്രാമത്തിൽ 'ബറാത്ത്' പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. പടക്കം നിറച്ച ബാഗിന് തീപിടിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് സർക്കിൾ ഓഫീസർ വിർജ ശങ്കർ ത്രിപാഠി പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മീററ്റിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങളും സ്‌ഫോടകവസ്തുക്കളും പൊലീസ് പിടിച്ചെടുത്തതായി സർക്കിൾ ഓഫീസർ ഉദയ് പ്രതാപ് പറഞ്ഞു. വീടുകളിൽ പടക്കം ഉണ്ടാക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. ഈ റെയ്ഡിനിടെയാണ് ഒരു വീട്ടിൽ നിന്ന് പടക്കം ഉണ്ടാക്കാൻ ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഉൾപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉദയ് പ്രതാപ് അറിയിച്ചു.