ഉത്തർപ്രദേശ്:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ദുരിതബാധിതരായ ജനങ്ങളെ അടിയന്തരമായി സഹായിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു .
ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തുണ്ടായ നാശനഷ്ടത്തിൽ മുഖ്യമന്ത്രി ദു:ഖം രേഖപ്പെടുത്തി.ദുരിതാശ്വാസ കമ്മീഷണർ ഓഫീസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മെയ് 30ന് വിവിധ ജില്ലകളിലായി 43 പേരാണ് മരിച്ചത്.