ETV Bharat / bharat

ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു

രണ്ട് ദിവസത്തിനിടെ എട്ട് സൈനികരാണ് കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ചത്. രണ്ട് സിആർപിഎഫ് സൈനികരും രണ്ട് കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമാണ് ഇന്നുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചത്.

ഫയൽ ചിത്രം
author img

By

Published : Mar 3, 2019, 11:02 AM IST

ഹന്ദ്വാരയില്‍ വെടിവെയ്പില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു.ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്നലെയാണ് വെടിയേറ്റത്. മൂന്ന് ദിവസമായി അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.ജമ്മുകശ്മീരിലെ കുപ്വാരയിലെ ഹന്ദ്വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്ന് നാല് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും മരിച്ചു. രണ്ട് ദിവസത്തിനിടെ എട്ട് സേനാംഗങ്ങളാണ്കശ്മീരിൽ ഏറ്റുമുട്ടലിനിടെ മരിച്ചത്.

രണ്ട് സിആർപിഎഫ് സൈനികരും രണ്ട് കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമാണ് ഇന്ന് വീരമൃത്യു വരിച്ചത്. എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ല.ഇന്നലെ ഒരു കെട്ടിടത്തിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഒളിച്ചിരുന്ന ഭീകരരെല്ലാം കൊല്ലപ്പെട്ടെന്ന നിഗമനത്തിൽ കെട്ടിടത്തിനടുത്തെത്തിയ സൈന്യത്തിന് നേരെ അപ്രതീക്ഷിതമായുണ്ടായ വെടിവെയ്പ്പിലാണ് നാല് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്.

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായുളള ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം അതിർത്തിയിൽ സംഘർഷവും ഏറ്റുമുട്ടലുകളും തുടരുകയണ്. അതിർത്തിയിൽ പാകിസ്ഥാന്‍സൈന്യത്തിന്‍റെ വെടിവെയ്പ്പും രൂക്ഷമാണ്. കരസേന മേധാവി ബിപിൻ റാവത്ത്ഇന്നലെ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Intro:Body:

https://www.ndtv.com/india-news/handwara-encounter-4-security-personnel-1-civilian-killed-in-encounter-with-terrorists-in-jammu-and-2001845

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.