ബംഗളൂരു: സംസ്ഥാനത്ത് പുതുതായി നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൈസൂരിൽ നിന്നുള്ള നാല് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവെന്ന് കണ്ടെത്തിയത്. ഇതോടെ, കർണാടകയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 388 ആയി. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇന്ന് ഉച്ചവരെ റിപ്പോർട്ട് ചെയ്‌ത നാല് കേസുകളിൽ രണ്ട് പേർ ഡൽഹിയിൽ നിന്നും മടങ്ങി വന്നവരാണ്. ബാക്കി രണ്ട് പേർ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച നഞ്ചൻഗുഡിൽ നിന്നുള്ളവരാണ്. നേരത്തെ നഞ്ചൻഗുഡിൽ നിന്നും രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പർക്കത്തിലാണ് ഇവർക്ക് രോഗം ബാധിച്ചത്. കർണാടകയിൽ വൈറസ് ബാധിതരായി മൊത്തം 14 പേരാണ് മരിച്ചത്. ഇതുവരെ 105പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്‌തു.
കർണാടകയിൽ നാല് പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 388 ആയി
കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇന്ന് ഉച്ചവരെ റിപ്പോർട്ട് ചെയ്‌ത നാല് കേസുകളും മൈസൂരിൽ നിന്നാണ്.