ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ നിന്നും നാല് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. മെന്ദാറിലെ ദര്‍ഗ്‌ലൂണില്‍ നിന്നാണ് ഹെറോയിന്‍ പോലുള്ള 4 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഗുര്‍സായ് പൊലീസും, രാഷ്‌ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പ്രദേശമാണ് ദര്‍ഗ്‌ലൂണ്‍. അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ പൂഞ്ചിലെ അതിര്‍ത്തി പ്രദേശത്ത് നടത്തുന്ന നാലാമത്തെ മയക്കുമരുന്നു വേട്ടയാണ്.
ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ നിന്നും നാല് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു - ജമ്മു കശ്‌മീര്‍
ദര്‍ഗ്‌ലൂണില്‍ നിന്നാണ് ഹെറോയിന്‍ പോലുള്ള 4 കിലോ മയക്കുമരുന്ന് സുരക്ഷാസേന പിടിച്ചെടുത്തത്.