ന്യൂഡൽഹി: ജാഫ്രാബാദിലെ പ്രതിഷേധത്തിനിടയിൽ സിഎഎ അനുകൂല ഗ്രൂപ്പും പ്രതികൂല ഗ്രൂപ്പും തമ്മിൽ നടന്ന സംഘർഷത്തിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്‌തു. രണ്ട് കേസുകൾ ദയാൽപൂർ പൊലീസ് സ്റ്റേഷനിലും മറ്റ് രണ്ട് കേസുകൾ വെൽകം സ്റ്റേഷനിലും ജാഫ്രാബാദ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതിഷേധത്തിനിടയിൽ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിയുതിർത്തതാണ് പ്രശ്‌നം വഷളാക്കിയത് . എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വ്യക്‌തിവൈരാഗ്യത്തിന്‍റെ ഭാഗമായി വെടിവെച്ചതാകാമെന്നും പ്രതിഷേധവുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ ജാമിയ മിലിയയിലും ഷഹീൻ ബാഗിലും നടന്നതുപോലുള്ള ഭീഷണി മാത്രമാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ജാഫ്രാബാദ് അക്രമം; നാല് കേസുകൾ രജിസ്റ്റർ ചെയ്‌തു - Jafrabad
പ്രതിഷേധത്തിനിടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിയുതിർത്തത് പ്രശ്‌നം വഷളാക്കി.