ശ്രീനഗർ: ശ്രീനഗറിൽ മയക്കുമരുന്ന് കടത്ത് സംഘത്തില്‍പ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തു. രണ്ട് ആന്‍റി ഡ്രഗ് ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതില്‍ നാല് പേർ അറസ്റ്റിലായെന്നും സീനിയർ സൂപ്രണ്ട് ഹസീബ് മുഗൾ പറഞ്ഞു. ജെലൂം മാർക്കറ്റിലും ടാങ്കിപോര പ്രദേശത്തുമാണ് പരിശോധന നടത്തിയത്.
ഈ വർഷം പിഎസ്എ നിയമപ്രകാരം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായി ഈ വർഷം 145 പേർക്കെതിരെ 87 കേസുകളാണ് ശ്രീനഗറിൽ രജിസ്റ്റർ ചെയ്‌തത്. ഇത്തരത്തിലുള്ള കേസുകളിൽ കഴിഞ്ഞ വർഷം ശ്രീനഗറിൽ 126 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.