ന്യൂഡല്‍ഹി: പരിഷ്കരിച്ച മോട്ടോർ വെഹിക്കിൾ ആക്ട് നിലവില്‍ വന്ന ആദ്യ ദിനത്തില്‍ തന്നെ ഗതാഗത നിയമലംഘനം നടത്തിയ 3900 പേർക്കെതിരെ ഡല്‍ഹി പൊലീസ് നടപടിയെടുത്തു. പുതുക്കിയ നിയമപ്രകാരം ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റും കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനം ഓടിച്ചാല്‍ 1000 രൂപയാണ് പഴയായി ഈടാക്കുക. ലൈസെന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 5000 രുപ പിഴയും മൂന്ന് മാസം തടവും ലഭിക്കും. ഡല്‍ഹി സർക്കാർ ട്രാഫിക്ക് പൊലീസ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ് നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയതെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് വ്യക്തമാക്കി. റോഡ് സുരക്ഷ ലക്ഷ്യമിട്ട് പിഴ തുകയില്‍ കാര്യമായ വർദ്ധനവോടെ കഴിഞ്ഞ ജൂലൈയിലാണ് ഗതാഗത നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ബില്‍ പാർലമെന്‍റ് പാസാക്കിയത്. ഇന്നലെ മുതലാണ് നിയമം പ്രബല്യത്തില്‍ വന്നത്.
പുതുക്കിയ ഗതാഗത നിയമം; ആദ്യദിനം ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത് 3900 പേര്‍ - Delhi
പുതുക്കിയ മോട്ടോർ വെഹിക്കിൾ ആക്‌ട് ഇന്നലെ മുതലാണ് നിലവില്‍ വന്നത്. ഗതാഗത നിയമലംഘകർ വലിയ തുക പിഴ അടക്കേണ്ടിവരും.

Conclusion: