അമരാവതി: ആന്ധ്രാ പ്രദേശില്‍ പുതിയതായി 33 കൊവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,874 ആയി. ഇതില്‍ 2,037 പേര്‍ക്ക് രോഗം ഭേദമായി. 777 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്.
വെള്ളിയാഴ്‌ച 79 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 60 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 11,638 പേരുടെ കൂടെ സാമ്പിളികള്‍ പരിശോധനക്കയച്ചതായും ആരോഗ്യ വിഭാഗം വ്യക്തമാക്കി.