ETV Bharat / bharat

മിസോറാമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

മിസോറാമിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 107. പുതിയതായി കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരും ഐസ്വാൾ സ്വദേശികൾ.

COVID-19 in Mizoram  Mizoram  Aizawl  മിസോറാം കൊവിഡ്  മിസോറാം  ഐസ്വാൾ
മിസോറാമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്
author img

By

Published : Jun 13, 2020, 3:32 PM IST

ഐസ്വാൾ: മിസോറാമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 107 ആയി ഉയർന്നു. സോറം മെഡിക്കൽ കോളജിൽ പരിശോധിച്ച 403 സാമ്പിളുകളിൽ മൂന്ന് പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേരും ഇതരസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. 24 മുതൽ 57 വയസിനിടയിൽ പ്രായമുള്ള ഇവർ ഐസ്വാൾ സ്വദേശികളാണ്. ഇവർ സോറം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 106 പേരാണ് മിസോറാമിൽ ചികിത്സയിൽ തുടരുന്നത്.

മാർച്ച് 24നാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ലുങ്‌ലെയ് ജില്ലയിൽ നിന്ന് 45 കേസുകളും, ഐസ്വാളിൽ നിന്ന് 25 കേസുകളും, കൊളാസിബിൽ നിന്ന് 11 കേസുകളും റിപ്പോർട്ട് ചെയ്‌തു. മാമിറ്റിൽ നിന്നും ഒമ്പത്, ചമ്പൈയിൽ നിന്നും അഞ്ച്, ലോങ്‌ട്‌ലായിൽ നിന്നും നാല്, സൈയ്‌തവാലിൽ നിന്ന് മൂന്ന്, ഖാവ്സാവലിൽ നിന്നും, സിയാഹാന്ദിൽ നിന്നും രണ്ട് കേസുകൾ വീതവും, സെർചിപ്പിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്‌തു. നാഹ്തിയൽ ജില്ലയിൽ നിന്ന് ഒരു പോസിറ്റീവ് കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. വെള്ളിയാഴ്‌ച കൊവിഡ് സ്ഥിരീകരിച്ച എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.