ETV Bharat / bharat

യുപിയിൽ മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ് - യുപി കൊവിഡ്

അമ്മയും കുഞ്ഞും ആശുപത്രി നിരീക്ഷണത്തിലാണ്. അമ്മയുടെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.

COVID-19 in UP  3 month baby corona  3-month-old tests positive  basti district  മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ്  യുപി കൊവിഡ്  ബസ്‌തി ജില്ല
യുപിയിൽ മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ്
author img

By

Published : Apr 14, 2020, 1:56 PM IST

ലക്‌നൗ: ബസ്‌തി ജില്ലയിൽ മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന്‍റെയും അമ്മയുടെയും സാമ്പിളുകൾ പരിശോധനക്കയച്ചതിൽ കുഞ്ഞിന്‍റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. അമ്മയുടെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. രണ്ടുപേരും ആശുപത്രി നിരീക്ഷണത്തിലാണ്. ഗോരഖ്‌പൂരിൽ കൊവിഡ് ബാധിച്ച് മരിച്ച യുവാവുമായി അമ്മയും കുട്ടിയും സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് രോഗം പകർന്നത്. മാർച്ച് 30 നാണ് ഇയാൾ മരിച്ചത്. ബസ്‌തി ജില്ലയിൽ ഇതുവരെ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.