ലഖ്‌നൗ: ഡല്‍ഹിയില്‍ നിന്നും യുപിയിലെ ഫതേപൂരിലേക്ക് കാല്‍നടയായി യാത്ര തിരിച്ച അതിഥി തൊഴിലാളികളുടെ സംഘത്തിലെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. രജിത് സിംഗ്, ദിനേഷ്, ഭാര്യ ശാന്തകുമാരി എന്നിവരാണ് മരിച്ചത്. രജിത് സിംഗും ദിനേഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശാന്തകുമാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘത്തില്‍ ഉണ്ടായിരുന്ന രജിത് സിംഗിന്‍റെ ഭാര്യയും മകനും രക്ഷപ്പെട്ടു. ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ഡല്‍ഹിയിലെ നരേലയില്‍ നിന്നും തിങ്കളാഴ്‌ചയാണ് അഞ്ചംഗ സംഘം യുപിയിലെ ഫത്തേപൂരിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്. വ്യാഴാഴ്‌ചയോടെ 130 കിലോ മീറ്റര്‍ നടന്ന് അലിഗാരില്‍ എത്തിയപ്പോഴായിരുന്നു അപകടം. വഴിയില്‍ ഇവരെ സഹായിക്കാന്‍ നിര്‍ത്തിയ ട്രാക്ടര്‍ ട്രോളിയില്‍ കയറുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു.
സ്വദേശത്തേക്ക് തിരിച്ച അതിഥി തൊഴിലാളികളെ ട്രക്ക് ഇടിച്ചു; മൂന്ന് പേര്‍ മരിച്ചു - യുപി
ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ഡല്‍ഹിയിലെ നരേലയില്‍ നിന്നും തിങ്കളാഴ്‌ചയാണ് അഞ്ചംഗ സംഘം യുപിയിലെ ഫത്തേപൂരിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്
![സ്വദേശത്തേക്ക് തിരിച്ച അതിഥി തൊഴിലാളികളെ ട്രക്ക് ഇടിച്ചു; മൂന്ന് പേര്‍ മരിച്ചു 3 migrants on walk back home dies in truck accident അതിഥി തൊഴിലാളികളുടെ സംഘം വാഹനാപകടത്തില്‍ പെട്ടു ലോക് ഡൗണ്‍ ലക്‌നൗ ഡല്‍ഹി യുപി truck accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7017589-320-7017589-1588330007703.jpg?imwidth=3840)