അമരാവതി: ഹൈദരാബാദിൽ നിന്ന് വിശാഖപട്ടണത്തിലേക്ക് പോകുകയായിരുന്ന വാൻ അപകടത്തിൽപെട്ട് മൂന്ന് പേർ മരിച്ചു.പി. വെങ്കടപുരം രാജു (53), പി. ഫണി കുമാർ (27), കെ. ജോണി (19) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട വാഹനമാണ് ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയിലുള്ള ആലംപുരിൽ വച്ച് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട വാൻ ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു.
വാഹനത്തിനുള്ളിൽ അഞ്ച് പാത്രങ്ങളിലായി തിയോനൈൽ ക്ലോറൈഡ് സൂക്ഷിച്ചിരുന്നു. ഇതിൽ ഒന്ന് ചോർന്നാണ് തീ പിടിച്ചത്. വാനിലുണ്ടായിരുന്ന മൂന്ന് പേരും തീപിടിച്ച് മരിക്കുകയായിരുന്നു. ഇന്ത്യൻ പീനൽ കോഡ് 304എ പ്രകാരം പെന്തപാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. വിശദമായ അന്വേഷണം നടന്നുവരികയാണ്.