ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിൽ വാൻ കുഴിയിലേക്ക് മറിഞ്ഞ് അമ്മയും നവജാത ശിശുവും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. യുവതിയായ ഷാനു ദേവിയും കുട്ടിയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 50 വയസുകാരൻ ചികിത്സയ്ക്കിടെയാണ് മരിച്ചത്. റോഡിലൂടെ നീങ്ങുകയായിരുന്ന വാൻ തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു. ധനാസ് ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. ഡ്രൈവർക്ക് അന്ധമായ വളവിൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടാവാം അപകടം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ജമ്മുവിൽ വാൻ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു - accident
വാൻ കുഴിയിലേക്ക് മറിഞ്ഞ് അമ്മയും നവജാത ശിശുവും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഡ്രൈവർക്ക് അന്ധമായ വളവിൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടാവാം അപകടം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു