റായ്പൂർ: ഛത്തീസ്‌ഗഡിൽ ഭൂമി പ്രശ്‌നത്തിൽ ഒരു കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മഹാസമുണ്ട് ജില്ലയിലെ റൈതം ഗ്രാമത്തിലാണ് സംഭവം. ജാഗ്രതി, ടീന, മനീഷ് എന്നിവരാണ് മരിച്ചത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പരിക്കേറ്റ ഓഷ്, ഒമാൻ, ഗീതാഞ്ചിലി, അനാർബായ് എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഭൂമി തർക്കം; ഛത്തീസ്‌ഗഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു - ഭൂമി തർക്കം
ചത്തീസ്‌ഗഡിൽ മഹാസമുണ്ട് ജില്ലയിലെ റൈതം ഗ്രാമത്തിലാണ് സംഭവം.