ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും അവരോട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഷംലിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16 ആയി.
ബാഗ്‌പാത്ത് സ്വദേശികളാണ് തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഇവര്‍ താമസിച്ച സ്ഥലം അധികൃതര്‍ സീല്‍ ചെയ്‌തിട്ടുണ്ട്. 288 സാമ്പിളുകളാണ് ജില്ലയില്‍ നിന്നും പരിശോധനയ്‌ക്ക് അയച്ചത്. ഇതില്‍ 219 സാമ്പിളുകളും നെഗറ്റീവായിരുന്നു. 53 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.