പൂനെ (മഹാരാഷ്‌ട്ര) : അംബെഗാവ് നദിയിൽ നീന്തുന്നതിനിടെ മൂന്ന് കുട്ടികൾ ഒഴുക്കില്‍പ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ പെയ്യുന്നതിനാല്‍ പുഴയില്‍ ഒഴുക്ക് കൂടുതലായിരുന്നു.
വൈബവ് (16), ശ്രേയസ് (15) പ്രണയ് (15) എന്നീ കുട്ടികളെയാണ് കാണാതായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അതേസമയം പൂനെ ജില്ലയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 22 ആയതായി ജില്ലാ കലക്‌ടര്‍ നേവൽ കിഷോർ റാം പറഞ്ഞു. ജില്ലയില്‍ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 300 ഓളം പേരെ ഇന്ത്യൻ ആർമി വ്യാഴാഴ്ച രക്ഷപ്പെടുത്തിയിരുന്നു.