ജയ്‌പൂർ: രാജസ്ഥാനിലെ അജ്മീറിൽ യുവതി ആത്മഹത്യ ചെയ്തു. നിഷയാണ് (26) മരിച്ചത്. ബുധനാഴ്ച ചോതി നാഗ്‌ഫാനി പ്രദേശത്തെ വീട്ടിൽ നിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിക്കാനീർ സ്വദേശിയായ നിഷയെ അജ്‌മീറിലാണ് വിവാഹം കഴിപ്പിച്ചയച്ചത്. ഭർത്താവ് കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഭർത്താവിനെ കാണാൻ യുവതി കോട്ടയിലേക്ക് പോയിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബിക്കാനീറിൽ നിന്ന് കുടുംബം എത്തിയാൽ പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
അജ്മീറിൽ യുവതി ആത്മഹത്യ ചെയ്തു - ആത്മഹത്യ
നിഷയാണ് (26) മരിച്ചത്. ബുധനാഴ്ച ചോതി നാഗ്‌ഫാനി പ്രദേശത്തെ വീട്ടിൽ നിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.